സാൻജോ മൗണ്ടിൽ നോന്പുകാല ശുശ്രൂഷ
1282204
Wednesday, March 29, 2023 10:57 PM IST
കരിങ്കുന്നം: വടക്കുമുറി സാൻജോ മൗണ്ടിൽ നോന്പുകാല തിരുക്കർമങ്ങൾ നാളെ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം-കോട്ടയം അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, 6.30ന് കുരിശുമല കയറ്റം. ഏപ്രിൽ ഏഴിനു ദുഃഖവെള്ളി ശുശ്രൂഷകൾ-ഫാ. സനൂപ് കൈതയ്ക്കനിരപ്പേൽ. 5.30ന് കുരിശുമല കയറ്റം.