കുരിശിൽ വിശ്വസിക്കുന്നവന് ത്യാഗങ്ങൾ ഏറ്റെടുക്കാനാകും: മാർ നെല്ലിക്കുന്നേൽ
1283187
Saturday, April 1, 2023 10:41 PM IST
നെടുങ്കണ്ടം: കുരിശിൽ വിശ്വസിക്കുന്ന ക്രൈസ്തവന് ത്യാഗങ്ങൾ ഏറ്റെടുക്കാനാകുമെന്ന് ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.
തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ നടന്ന ബൈബിൾ കൺവൻഷന്റെ സമാപനദിനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മാർ നെല്ലിക്കുന്നേൽ.
കുരിശിന്റെ പിന്നാലെ യാത്ര ചെയ്യുന്നവരാണ് ക്രൈസ്തവരെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി നടന്ന കൺവൻഷനിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.