കുണിഞ്ഞിയിൽ കാറ്റിലും മഴയിലും വൻ നാശനഷ്ടം
1299029
Wednesday, May 31, 2023 11:03 PM IST
കുണിഞ്ഞി: പുറപ്പുഴ പഞ്ചായത്തിലെ കുണിഞ്ഞി ചേനാപ്പറന്പ് ഭാഗത്ത് ഇന്നലെ വൈകുന്നേരം നാലോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വാഴ, റബർ, തേക്ക്, ആഞ്ഞിലി, പ്ലാവ്, തെങ്ങ് തുടങ്ങിയ മരങ്ങൾ കടപുഴകി വീണു. ചേനാപ്പറന്പിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പിനു സമീപത്തേക്കാണ് മരം വീണത്. ഇവിടെ പത്തോളം പേർ ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുഞ്ഞനാട്ടുകുന്നേൽ ജോയിയുടെ കോഴിഫാമിനു മുകളിലേക്കും മരം വീണു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്ന് വൈദ്യുതി ബന്ധം നിലച്ചു .
വട്ടപ്പാറ സണ്ണി,ചേനാപ്പറന്പിക്കുന്നേൽ സേവ്യർകുട്ടി, ഇഞ്ചനാനി ആന്റോ, കടുവാക്കുഴി ടോമി, കുന്നേൽ ആന്റണി, കുന്നേൽ കുര്യാച്ചൻ,കുളത്തുങ്കൽ പാപ്പച്ചൻ എന്നിവർക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചത്.