ചെറുതോണി: അട്ടിക്കളം പൊന്നും പൂജാരി ശിവ ക്ഷേത്രത്തിലെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഇന്നു രാവിലെ 11.30 ന് ക്ഷേത്രാങ്കണത്തിൽ നടക്കും. പ്രസിഡന്റ് ഷാജി കാഞ്ഞാർ അധ്യക്ഷത വഹിക്കും. തൊടുപുഴ ജില്ലാ കോടതി അഭിഭാഷകൻ അഡ്വ: പ്രേംജി സുകുമാരൻ റിട്ടേണിംഗ് ഓഫീസറായിരിക്കും.