തങ്കമണി: തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2022-23 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കും.
ഇന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി കുട്ടികൾക്ക് പുരസ്കാരം വിതരണം ചെയ്യും. പ്ലസ് ടു വിഭാഗത്തിൽ 20 കുട്ടികളും എസ്എസ്എൽസിക്ക് 31 കുട്ടികളുമാണ് ഫുൾ എ പ്ലസ് നേടിയത്.
സ്കൂൾ മാനേജർ റവ. ഡോ. ജോസ് മാറാട്ടിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ .ഡോ. ജോർജ് തകിടിയേൽ മുഖ്യപ്രഭാഷണം നടത്തും. ഫാ.ജയിംസ് പാലയ്ക്കാമറ്റം,സ്കൂൾ പ്രിൻസിപ്പൽ സാബു കുര്യൻ, ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, പിടിഎ പ്രസിഡന്റ് ബിജു വൈശ്യംപറന്പിൽ, പഞ്ചായത്ത് മെന്പർ ജോസ് തൈച്ചേരി, എംപിടിഎ പ്രസിഡന്റ് ലിസമ്മ ജോസഫ് എന്നിവർ പ്രസംഗിക്കും.