തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു
1300858
Wednesday, June 7, 2023 10:56 PM IST
കട്ടപ്പന: കട്ടപ്പനയുടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കൂട്ടാമായെത്തുന്ന തെരുവു നായ്്ക്കൾ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതും പതിവായിരിക്കുകയാണ്. കട്ടപ്പന ഐടിഐ ജംഗ്ഷനു സമീപം വട്ടക്കാട്ടിൽ കുഞ്ഞച്ചന്റെ പശുക്കിടാവിനെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചു കൊന്നു.
ഒരാഴ്ചയായി തെരുവു നായ്ക്കളുടെ ശല്യം മേഖലയിൽ രൂക്ഷമാണ്. വാർഡ് കൗൺസലർ ഷമേജ് കെ. ജോർജ് വിവരം ഫോറസ്റ്റ് ഉദ്യേഗസ്ഥരെ അറിയിക്കുകയും അവർ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. മൂന്നു മാസം പ്രായമുള്ള പശുക്കിടാവാണ് ചത്തത്.