മീൻകുഞ്ഞുങ്ങളെ വിതരണംചെയ്തു
1335252
Wednesday, September 13, 2023 1:01 AM IST
രാജാക്കാട്: രാജാക്കാട് ഗ്രാമപഞ്ചായത്തിൽ മത്സ്യസമൃദ്ധി പദ്ധതിപ്രകാരം മത്സ്യകർഷകർക്ക് മീൻകുഞ്ഞുങ്ങളെ വിതരണം ചെയ്തു. മുൻകൂട്ടി അപേക്ഷ നല്കിയ 141 പേർക്കാണ് കാർപ് ഇനത്തിൽപ്പെട്ട മീൻകുഞ്ഞുങ്ങളെ വിതരണം ചെയ്തത്.
മീൻകുഞ്ഞുങ്ങളുടെ വിതരണം പഞ്ചായത്തംഗം ബെന്നി പാലക്കാട്ട് നിർവഹിച്ചു.പഞ്ചായത്ത് അക്വാകൾച്ചർ കോ-ഓർഡിനേറ്റർ ബേബിലാൽ, ഷാജി ചിറ്റടി, ബാബു മുക്കൂറ്റി എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്.