കഞ്ചാവു കേസിലെ പ്രതിക്ക് നാലു വർഷം കഠിനതടവും പിഴയും
1336798
Tuesday, September 19, 2023 11:21 PM IST
തൊടുപുഴ: കഞ്ചാവ് കേസിലെ പ്രതിക്ക് നാലുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഏറ്റുമാനൂർ തോട്ടുപറന്പിൽ ലിബിനെ(33)യാണ് തൊടുപുഴ എൻഡിപിഎസ് സ്പെഷൽകോടതി ജഡ്ജി കെ.എൻ.ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി ശിക്ഷ അനുഭവിക്കണം.
2019 മാർച്ച് ഏഴിന് പെരുവന്താനം പുല്ലുപാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്തുനിന്നാണ് പ്രതിയെ 1.400 കി.ഗ്രാം കഞ്ചാവുമായി പിടികൂടിയത്. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന സോജൻ സെബാസ്റ്റ്യനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി.