ഈ ​കൈ​ക​ക​ളി​ലു​ണ്ട് ച​മ​യ​ത്തി​ന്‍റെ ര​സ​ത​ത​ന്ത്രം
Wednesday, September 20, 2023 11:08 PM IST
അ​ടി​മാ​ലി: തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ പ​ബ്ലി​ക് സ്കൂ​ളി​ലെ മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്ക് ച​മ​യ​കൂ​ട്ടൊ​രു​ക്കു​ന്ന​ത് ജ​യ​രാ​ജ്-​അ​ഞ്ജു ദ​ന്പ​തി​ക​ൾ. ക​ട്ട​പ്പ​ന മാ​ട്ടു​ക്ക​ട്ട സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ച​മ​യ​രം​ഗ​ത്തെ നി​റ​സാ​നി​ധ്യ​മാ​ണ്. നൃ​ത്ത​വേ​ദി​ക​ളി​ൽ മ​ൽ​സ​രി​ക്കു​ന്ന​വ​രു​ടെ മു​ഖ​ത്ത് ച​മ​യം തീ​ർ​ത്ത് ചി​ല​ങ്ക​യ​ണി​യി​ച്ച് അ​വ​രെ വേ​ദി​യി​ലെ​ത്തി​ക്കു​ന്ന​ത് ഈ ​ദ​ന്പ​തി​ക​ളാ​ണ്. ജ​യ​രാ​ജി​ന്‍റെ ജീ​വി​ത​സ​ഖി​യാ​യി എ​ത്തി​യ നാ​ൾ​മു​ത​ൽ അ​ഞ്ജു​വും ഈ ​രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ച്ചു.​അ​ഞ്ജു​വി​ന്‍റെ ഗു​രു​വും ഭ​ർ​ത്താ​വാ​ണ്.

തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ സ്കൂ​ൾ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ ഇ​റ​ങ്ങി​യ നാ​ൾ​മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ച​മ​യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് ഇ​വ​ർ ത​ന്നെ.

ജ​യ​രാ​ജ് മു​ഖ​ത്തെ ച​മ​യ​ങ്ങ​ളി​ൽ വ​ർ​ണ​ങ്ങ​ൾ വി​രി​യി​ക്കു​ന്പോ​ൾ ഭാ​ര്യ അ​ഞ്ജു കേ​ശ​ഭം​ഗി​യി​ലും വ​സ്ത്രാ​ല​ങ്കാ​ര​ത്തി​ലു​മാ​ണ് ശ്ര​ദ്ധി​ക്കു​ന്ന​ത്. മ​ക​ൻ അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ ദ​ത്താ​ത്രേ​യ​നും ക​ലാ​രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.