ഇരട്ടയാർ സെന്‍റ് തോമസ് സ്കൂളിൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം
Saturday, September 23, 2023 11:06 PM IST
ഇ​ര​ട്ട​യാ​ർ: ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ​സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ൽ​കി.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഇ​ടു​ക്കി വ​നി​താ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി.​ജി. ബി​ന്ദു, ടി.​ജി. ബി​ന്ദു​മോ​ൾ, കെ. ​എ​സ്. സോ​ഫി​യ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് ക​രി​വേ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​ജി ജോ​സ​ഫ് ഉൗ​രാ​ശാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ബി കൂ​ട്ടും​ക​ൽ , അ​സി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ക്ലെ​ന്‍റി കു​ര്യാ​ച്ച​ൻ, തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.