മന്ത്രി റോഷി അഗസ്റ്റിനെ അനുമോദിച്ചു
1338502
Tuesday, September 26, 2023 11:04 PM IST
മുട്ടം: പെരുമറ്റം -ഇടപ്പള്ളി -തോട്ടുങ്കര ബൈപാസ് റോഡ് യാഥാർഥ്യമാക്കാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുന്ന മന്ത്രി റോഷി അഗസ്റ്റിനെ തോട്ടുങ്കര പൗരാവലി അനുമോദിച്ചു.
ബൈപാസ് ആവശ്യത്തിനായി തോട്ടുങ്കര ലക്ഷം വീട് കോളനി പ്രദേശത്തെ ഭൂമി ഏറ്റെടുക്കുന്പോൾ പ്രദേശവാസികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പൗരാവലി ആവശ്യപ്പെട്ടു.
സെക്രട്ടറി വി.എം. ദിബു അധ്യക്ഷത വഹിച്ചു. അസീസ് ആലുങ്കൽ, സി.പി. രാജീവ്, ടി.എച്ച്. ഈസ, വി.എം. ഷമീർ, ബാദുഷ അഷ്റഫ്, അരുണ്‍ കൃഷ്ണ, മാഹിൻ ഹനീഫ എന്നിവർ പ്രസംഗിച്ചു.