വാനിലയ്ക്ക് പൊന്നുംവില
1339253
Friday, September 29, 2023 11:17 PM IST
കട്ടപ്പന: മലയോരങ്ങളുടെ വലിയ പ്രതീക്ഷയായി തൊണ്ണൂറുകളിൽ അവതരിച്ച വാനിലയ്ക്ക് വീണ്ടും ആവശ്യക്കാരേറുന്നു. ഒരു കിലോ ഉണക്കകായ്ക്ക് 5000 രൂപ വരെയാണ് നിലവിലെ വിപണി വില. അന്താരാഷ്ട്ര മാർക്കറ്റിലടക്കം വാനിലയ്ക്ക് നിലവിൽ വൻ ഡിമാൻഡുണ്ട്.
ഇടുക്കിയിലെയും വയനാട്ടിലെയും കർഷകർക്ക് ഒരുകാലത്ത് ആവേശമായിരുന്ന വാനില പഴയ പ്രതാപത്തിലേക്കു മടങ്ങുമ്പോൾ അപൂർവമായി മാത്രമേ കൃഷിയുള്ളൂ.
മെക്സിക്കൻ ഓർക്കിഡ് വംശത്തിൽപ്പെട്ട വാനിലയ്ക്ക് രണ്ടായിരാമാണ്ടിന്റെ പകുതിയോടെ വില പറ്റെ കുറഞ്ഞതോടെ പല കർഷകരും കൃഷിതന്നെ ഉപേക്ഷിക്കുകയായിരുന്നു. വാനിലയുടെ വിലയിൽ മതിമറന്ന് ഏലംകൃഷി വരെ ഉപേക്ഷിച്ചവർ അക്കാലത്തുണ്ടായിരുന്നു.
പഴയ പ്രതാപത്തിലേക്ക് വാനിലയുടെ വില എത്തിയെങ്കിലും കൃഷി ചെയ്യാൻ പലരും മടിക്കുകയാണ്. വർഷത്തിൽ 15 മുതൽ 30 വരെ സെന്റിമീറ്റർ മഴ കിട്ടുന്നതും ഈർപ്പവും ചൂടുമുള്ളതുമായ സ്ഥലമാണ് വാനിലകൃഷിക്കു പറ്റിയത്.