വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു
Thursday, November 30, 2023 12:59 AM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ അ​ഴി​മ​തി​യെ​ന്ന് ആ​രോ​പ​ണം. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു.

വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ലി​ലും സ്ലോ​ട്ട​ർ ഹൗ​സി​ന് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​ലും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലും വ്യാ​പ​ക ക്ര​മ​ക്കേ​ടാ​ണെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. 45 ല​ക്ഷ​ത്തോ​ളം രൂ​പ അ​ധി​കചെ​ല​വാ​യി നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ന​വകേ​ര​ള സ​ദ​സി​നാ​യി 50,000 രൂ​പ അ​നു​വ​ദി​ച്ച​താ​യും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടു​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ര​ന് 90 ശ​ത​മാ​ന​ത്തി​ല​ധി​കം രൂ​പ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും യാ​തൊ​രു മാ​ന​ദ​ണ്ഡ​വും നോ​ക്കാ​തെ ന​ൽ​കി​യ​താ​യും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.