പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി
Saturday, December 2, 2023 11:36 PM IST
കോ​ടി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കോ​ന്പൗ​ണ്ടി​ൽ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​യി ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 10,000 രൂ​പ വീ​തം പി​ഴ​ചു​മ​ത്തി.

അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ​യും പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യ​നി​ക്ഷേ​പം, മാ​ലി​ന്യം ക​ത്തി​ക്ക​ൽ, ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ​യും പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.