കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി വി​ട്ടു​ന​ൽ​കു​ന്നി​ല്ലെ​ന്ന്
Saturday, December 2, 2023 11:47 PM IST
രാ​ജാ​ക്കാ​ട്: കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി വി​ട്ടു​ന​ൽ​കു​ന്നി​ല്ലെ​ന്ന് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​എം. ജ​യിം​സ് അ​റി​യി​ച്ചു.

മ​ന്നാ​ങ്ക​ണ്ടം വി​ല്ലേ​ജി​ലെ പെ​രു​മ​ൻ​ചാ​ലി​ൽ​നി​ന്നു കു​ടി​യി​റ​ക്കി​യ​ശേ​ഷം മ​റ​യൂ​രി​ൽ ഭൂ​മി ന​ൽ​കി​യ 27 ക​ർ​ഷ​ക​രി​ൽ അ​ഞ്ചു പേ​ർ​ക്കാ​ണ് സ്ഥ​ലം വി​ട്ടു​കി​ട്ടാ​ത്ത​ത്. ബാ​ക്കി 22 പേ​ർ​ക്കും അ​വി​ടെ സ്ഥ​ലം ല​ഭി​ച്ചു.

അ​ന്ന് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ദേ​വി​കു​ള​ത്ത് എ​ത്താ​ൻ സാ​ധി​ക്കാ​ത്ത അ​ഞ്ചു ക​ർ​ഷ​ക​രു​ടെ ഭൂ​മി​യാ​ണ് ര​ണ്ട് കാ​ബി​ന​റ്റ് ഉ​ത്ത​ര​വു​ക​ളും അ​ഞ്ച് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ക​ളും ഉ​ണ്ടാ​യി​ട്ടും ഇ​വ​ർ​ക്ക് വി​ട്ടു​ന​ൽ​കാ​തെ വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ചി​ല റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് പി​ടി​ച്ചു വ​ച്ചി​രി​ക്കു​ന്ന​ത്.