നിരോധിത പാൻ മസാലകൾ പിടികൂടി
1396592
Friday, March 1, 2024 3:41 AM IST
കട്ടപ്പന: നഗരത്തിൽ വില്പനയ്ക്കായി അന്യസംസ്ഥാന തൊഴിലാളികൾ എത്തിച്ച പാൻമസാല ശേഖരം പിടികൂടി. ഇടശേരി ജംഗ്ഷൻ, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ തൊഴിലാളികൾക്കും സ്കൂൾ വിദ്യാർഥികൾക്കും വിൽപ്പന നടത്തിയിരുന്നവരിൽനിന്നാണ് പാൻ മസാല ശേഖരം പിടിച്ചെടുത്തത്.
ലഹരി വസ്തുക്കൾ കലർത്തിയ പുകയില, മറ്റു പാൻ മസാലകൾ ഉൾപ്പെടെ മൂന്നു ചാക്കുകളിലായി രണ്ടായിരത്തോളം പായ്ക്കറ്റ് പാൻ മസാലകളാണ് പിടികൂടിയത്. ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, എച്ച്ഐ പ്രശാന്ത്, സൗമ്യനാഥ്, അനുപ്രിയ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.