സിഎസ്ആർ സമ്മിറ്റിനു മികച്ച പ്രതികരണം
1396788
Saturday, March 2, 2024 2:58 AM IST
തൊടുപുഴ: ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ നടത്തിയ സിഎസ്ആർ സമ്മിറ്റിന് മികച്ച പ്രതികരണം. മിഷൻ-100 അങ്കണവാടി ഇൻ ഇടുക്കി എന്ന പേരിൽ ലയണ്‍സ് ക്ലബിൽ നടന്ന യോഗത്തിൽ 65 ലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ട് ഓഫറാണ് ലഭിച്ചതെന്ന് എംപി അറിയിച്ചു.
ഐസിഡിഎസ് ഇടുക്കി പ്രോഗ്രാം ഓഫീസർ പി.ജി. മഞ്ജു അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ. രാമചന്ദ്രൻ, ബ്രാഹ്മിൻസ് ഗ്രൂപ്പ് സിഇഒ ശ്രീനാഥ് വിഷ്ണു, സ്കിൽ ഡവലപ്മെന്റ് ജില്ലാ നോഡൽ ഓഫീസർ കെ.എ. രഞ്ജിത്ത്കുമാർ, വേണുഗോപാലൻ നായർ, എം.ആർ. പ്രജീഷ് എന്നിവർ പ്രസംഗിച്ചു.
സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷൻ, യൂണിയൻ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ്, എസ്ബിഐ, ഡെന്റ് കെയർ ദന്തൽ ലാബ് സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.