പോക്സോ കേസ് പ്രതിക്ക് തടവ്
1417277
Friday, April 19, 2024 12:42 AM IST
തൊടുപുഴ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷവിധിച്ചു. പുതുപ്പരിയാരം സ്വദേശി കൃഷ്ണനെയാ (60) ണ് ശിക്ഷിച്ചത്.
തൊടുപുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി നിക്സണ് എം.ജോസഫ് ശിക്ഷിച്ചത്. 2019 ഒക്ടോബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം.
അതിക്രമത്തിനിരയായ പെണ്‍കുട്ടിക്ക് 2,20,000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽസർവീസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി.വാഹിദ ഹാജരായി.