കാർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു
1428977
Thursday, June 13, 2024 3:47 AM IST
ചെറുതോണി: കുയിലിമലയ്ക്ക് സമീപം കെഎസ്ആർ ടിസി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. തൊടുപുഴയിൽ നിന്നും കട്ടപ്പനക്ക് പോകുന്ന കെഎസ്ആർടിസി ബസ് കുയിലിമലക്ക് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്.
എതിരെ വന്ന കാർ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെസ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.