യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
1428979
Thursday, June 13, 2024 4:01 AM IST
കരിമണ്ണൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളപ്പുറം കാഞ്ഞിരമലയിൽ തുളസിരാജനെ (24) യാണ് വീട്ടിലെ ഫാനിന്റെ കൊളുത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം.
ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ടക്ടറായിരുന്ന ഇയാൾ പിന്നീട് വിദേശത്തു പോയതിനു ശേഷം നാട്ടിലെത്തിയതായിരുന്നു.