നാ​ലു വ​യ​സു​കാ​രി​യു​ടെ മ​ര​ണം ചി​കി​ത്സാപ്പിഴ​വ് മൂ​ല​മെ​ന്ന്
Saturday, June 22, 2024 3:22 AM IST
നെ​ടു​ങ്ക​ണ്ടം: നാ​ലുവ​യ​സു​കാ​രി​യു​ടെ മ​ര​ണം ഡോ​ക്ട​ര്‍​മാ​രു​ടെ ചി​കി​ത്സാപ്പിഴ​വ് മൂ​ല​മാ​ണെ​ന്ന് കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ജൂ​ണ്‍ 14നാ​ണ് പോ​ത്തും​ക​ണ്ടം എ​സ്എ​ന്‍ എ​ല്‍പി സ്‌​കൂ​ളി​ലെ എ​ല്‍​കെജി വി​ദ്യാ​ര്‍​ഥി കു​ഴി​ത്തൊ​ളൂ പൂ​ത​ക്കു​ഴി​യി​ല്‍ വി​ഷ്ണു - അ​തു​ല്യ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ ആ​ധി​ക പ​നി ബാ​ധി​ച്ചു മ​രി​ച്ച​ത്.

12, 14 തീ​യ​തി​ക​ളി​ല്‍ കു​ട്ടി​യെ ചി​കി​ത്സി​ച്ച ചേ​റ്റു​കു​ഴി​യി​ലെ​യും ക​ട്ട​പ്പ​ന​യി​ലെ​യും സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​മി​ത​മാ​യി മ​രു​ന്ന് ന​ല്‍​കു​ക​യും അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍​കേ​ണ്ട സ്ഥാ​ന​ത്ത് അ​തു നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​താ​ണ് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

ക​മ്പം​മെ​ട്ട് പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കു​മെ​ന്നും മാ​താ​പി​താ​ക്ക​ള്‍ അ​റി​യി​ച്ചു.