ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
1431242
Monday, June 24, 2024 3:59 AM IST
രാജാക്കാട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്കു പരിക്കേറ്റു. പൊട്ടന്‍കാട് പമ്പ്ഹൗസ് സ്വദേശി പൂതക്കുഴിയില്‍ ബേബിയുടെ മകന് ഡോണല്‍ (17), ഇരുപതേക്കര്‍ പുത്തന്‍പുരയ്ക്കല്‍ ജയന്റെ മകന് സൂരജ് (23)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡോണലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും സൂരജിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉടുമ്പന്‍ചോല രണ്ടാംമൈല്‍ റോഡില്‍ ഇരുപതേക്കര്‍ ടൗണിന് സമീപം ശനിയാഴ്ച വൈകുന്നേരം 5.30നാണ് അപകടം നടന്നത്. കുഞ്ചിത്തണ്ണിയില്നിന്ന് ഇരുപതേക്കറിന് പോയ സ്കൂട്ടറും പൊട്ടന്കാട്ടില്നിന്ന് കുഞ്ചിത്തണ്ണിക്ക് പോയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഒരു വര്‍ഷം മുമ്പ് ഇതേ സ്ഥലത്തുതന്നെ ബൈക്കും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.