മൂലമറ്റം: നാടിന്റെ സമഗ്രമായ വളർച്ചയ്ക്കും സാമൂഹ്യമാറ്റത്തിനും ജീവനക്കാരും പെൻഷൻകാരും മുന്നിട്ടിറങ്ങണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അറക്കുളം, കുടയത്തൂർ, മുട്ടം, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന എംപ്ലോയീസ് ആന്‍ഡ് പെൻഷനേഴ്സ് കൾച്ചറൽ ഫോറത്തിന്റെയും കുടുംബസംഗമത്തി ന്റെയും ഉദ്ഘാടനം നിർവഹി ക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എം.ബി. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ്, പഞ്ചായത്തു പ്രസിഡന്റുമാരായ കെ.എസ്. വിനോദ്, ഉഷ വിജയൻ, മെംബർമാരായ ഗീത തുളസീധരൻ, പി.എ. വേലുക്കുട്ടൻ, വിനീഷ് വിജയൻ, സ്നേഹൻ രവി, കൾച്ചറൽ ഫോറം സെകട്ടറി സണ്ണി കൂട്ടുങ്കൽ, ട്രഷറർ കെ.കെ വിജയൻ എന്നിവർ പ്രസംഗിച്ചു. പഠനത്തിലും കായികരംഗത്തും ഉന്നത വിജയം നേടിയവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.