കട്ടപ്പന: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കട്ടപ്പനയില്‍ യോഗവും മൗനജാഥയും നടത്തി. സിപിഎം ഏരിയ സെക്രട്ടറി വി.ആര്. സജി അനുശോചന പ്രമേയം അവതരിപ്പിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, യുഡിഎഫ് ചെയര്മാന് ജോയി വെട്ടിക്കുഴി, കട്ടപ്പന നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശ്രീനഗരി രാജന്, സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആര്. ശശി, കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം. തോമസ്, വിവിധ രാഷ്ട്രീയ, സാമൂഹിക, സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച ജാഥ ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു.