സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂൾകെട്ടിടം ഉദ്ഘാടനംചെയ്തു
1459188
Sunday, October 6, 2024 2:23 AM IST
അടിമാലി: ബൈസണ്‍വാലി സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. നവകേരളം കര്‍മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി മൂന്നു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
സംസ്ഥാനതല പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്കൂള്‍തല പരിപാടിയില്‍ അഡ്വ. എ. രാജ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.