ബൈസണ്‍വാലി പള്ളിയിൽ തിരുനാൾ
1546785
Wednesday, April 30, 2025 6:03 AM IST
ബൈസണ്‍വാലി: സെന്റ് ആന്റണീസ് ടൗണ്‍ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാൾ മേയ് രണ്ട്, മൂന്ന്, നാല് തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ജെറിൻ കുഴിയാംപ്ലാവിൽ അറിയിച്ചു.
രണ്ടിനു വൈകുന്നേരം നാലിനു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോസഫ് തൊട്ടിയിൽ, സെമിത്തേരി സന്ദർശനം, വീട്ടന്പ് എഴുന്നള്ളിക്കൽ. മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് അന്‍പു പ്രദക്ഷിണം, ലദീഞ്ഞ്, 4.15ന് ആഘോഷമായ തിരുനാൾ കുർബാന-ഫാ. പ്രിൻസ് പരത്തനാൽ സിഎംഐ, 5.45ന് പ്രദക്ഷിണം അന്പൂക്കട കുരിശടിയിലേക്ക്.
നാലിന് രാവിലെ 9.15ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം-ഫാ. പോളി മണിയാട്ട്, ഉച്ചക്ക് 12.10ന് പ്രദക്ഷിണം ഹോളിക്രോസ് കുരിശടിയിലേക്ക്, ഒന്നിന് സമാപന പ്രാർഥന.
പച്ചടി സെന്റ് ജോസഫ് പള്ളിയിൽ തിരുനാള്‍
നെടുങ്കണ്ടം: പച്ചടി സെന്റ് ജോസഫ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പുപിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ നാളെ മുതല്‍ നാലുവരെ നടക്കുമെന്ന് വികാരി ഫാ. ആന്റണി പനച്ചിക്കല്‍ അറിയിച്ചു. നാളെ വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്. 5.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം-ഫാ. ജോസഫ് (ടിനോ) പാറക്കടവില്‍.
രണ്ടിനു വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം-ഫാ. ജോസഫ് മേനംമൂട്ടില്‍. മൂന്നിന് രാവിലെ എട്ടിന് അമ്പ് പ്രയാണം വീടുകളിലേക്ക്. വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം-ഫാ. മാത്യു പുതുപ്പറമ്പില്‍, തുടര്‍ന്ന് പ്രദക്ഷിണം (തൂവല്‍ കപ്പേളയിലേക്ക്). സമാപന ദിവസമായ നാലിന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന- ഫാ. ജോസഫ് കട്ടക്കയം, സന്ദേശം-ഫാ. ജോസഫ് പൈമ്പിള്ളില്‍, തുടര്‍ന്ന് പ്രദക്ഷിണം. രാത്രി 7.30ന് കോട്ടയം കമ്യൂണിക്കേഷന്‍സിന്റെ സൂപ്പര്‍ ഹിറ്റ് ഗാനമേള എന്നിവയാണ് പരിപാടികള്‍.
വാഴത്തോപ്പ് കത്തീഡ്രലിൽ തിരുനാൾ
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ഏപ്രിൽ 2, 3, 4, 5 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, സഹവികാരി ഫാ. തോമസ് മടിക്കാങ്കൽ എന്നിവർ അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെതുടർന്ന് ഏപ്രിൽ 25 ,26, 27 തീയതികളിൽ നിശ്ചയിച്ചിരുന്ന തിരുനാൾ പുതിയ തീയതികളിലേക്കു മാറ്റുകയായിരുന്നു.
രണ്ടിനു രാവിലെ 6നും 7നും വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം നാലിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ. ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന-ഫാ. ജോസഫ് കട്ടക്കയം, തിരുനാൾ പ്രദക്ഷിണം-വാഴത്തോപ്പ് സെന്റ് മേരീസ് കപ്പേളയിലേക്ക്, തിരുനാൾ സന്ദേശം കപ്പേളയിൽ -റവ. ഡോ. തോമസ് ആനിക്കുഴിക്കാട്ടിൽ. മൂന്നിന് രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം നാലിന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന-ഫാ. ജോസ് കിഴക്കേൽ, തടിയമ്പാട് സെന്റ് ജോർജ് കപ്പേളയിലേക്ക് പ്രദക്ഷിണം, സന്ദേശം -സണ്ണി കടൂത്താഴെ.
നാലിനു രാവിലെ ആറിനും എട്ടിനും 10നും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.30ന് റവ.ഡോ. അനൂപ് മഠത്തിശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. റവ. ഡോ. പോളി മണിയാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് 6.30ന് പ്രസിദ്ധമായ തിരുനാൾ രഥ പ്രദക്ഷിണം. അഞ്ചിന് വൈകുന്നേരം ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം - തച്ചൻ.