ചെ​റു​തോ​ണി: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ര്‍​ഡ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ രാ​ജീ​വ് ഗാ​ന്ധി പ​ഞ്ചാ​യ​ത്തിരാ​ജ് സം​ഘ​ട​ന​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് ന​ല്‍​കി​യ റി​ട്ട് പെ​റ്റീ​ഷ​നി​ല്‍ (42624/24)കേ​ര​ള ഹൈ​ക്കോ​ട​തി മാ​ര്‍​ച്ച് 21 ന് ​പു​റ​പ്പെ​ടു​വി​ച്ച മൂ​ന്ന് ഉ​ത്ത​ര​വു​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​വ​ഗ​ണി​ച്ച് അ​വ​ധി​ക്കാ​ല കോ​ട​തി​യു​ടെ സ​മ​യ​ത്തുത​ന്നെ അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ ഗൂ​ഢ​മാ​യി ശ്ര​മി​ക്കു​ന്ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ.​ ഷാ​ജ​ഹാ​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജീ​വ് ഗാ​ന്ധി പ​ഞ്ചാ​യ​ത്തി​രാ​ജ് സം​ഘ​ട​നാ ചെ​യ​ര്‍​മാ​ന്‍ എം.​മു​ര​ളി ആ​വ​ശ്യ​പ്പെ​ട്ടു.