യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
1546801
Wednesday, April 30, 2025 6:04 AM IST
കാഞ്ഞാർ: യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞാർ ടൗണിലായിരുന്നു സംഭവം. സംഭവത്തിൽ മുട്ടം സ്വദേശി അലൻ (22), കറുകപ്പള്ളി സ്വദേശി അനു സജി (21) എന്നിവർക്കു പരിക്കേറ്റു.
സംഘർഷത്ത െതുടർന്ന് ബൈക്കിൽ രക്ഷപ്പെട്ടവരെ ഒരു സംഘം പിക്കപ്പ് ജീപ്പിൽ പിന്തുടർന്ന് ബൈക്ക് ഇടിച്ചുമറിച്ച് വീണ്ടും ആക്രമിച്ചതായി പറയുന്നു.
കുടയത്തൂർ സംഗമം ജംഗ്ഷനിലാണ് വാഹനം ഇടിച്ച് ബൈക്കിൽ വന്നവരെ ആക്രമിച്ചത്. പിന്നീട് അക്രമിച്ചവർ എത്തിയ വാഹനത്തിൽ തന്നെ ഇവരെ കയറ്റി കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റവരെ കാഞ്ഞാർ പോലീസാണ് തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.