ഹാഷിഷ് ഓയിൽ കടത്തിയ പ്രതികൾക്ക് കഠിന തടവ്
1546791
Wednesday, April 30, 2025 6:03 AM IST
തൊടുപുഴ: ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടു വന്ന പ്രതികൾക്ക് കഠിന തടവും പിഴയും. ആലുവ ചൂർണിക്കര എലഞ്ഞികയിൽ അഹമ്മദ് കബീർ(31), ചൂർണികര തായ്ക്കാട്ടുകര കുന്നുംപുറത്ത് ഷാരൂഖ് സലിം (31) ചൂർണികര ഗാരേജ് ജംഗ്ഷൻ മനക്കപ്പറന്പിൽ എം.കെ.ഷാമിൽ (32) എന്നിവരെയാണ് അഞ്ചു വർഷം കഠിന തടവിനും 25,000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്.