ജൈവവൈവിധ്യ ക്വിസ്: മഹാലക്ഷ്മിക്ക് ഒന്നാം സ്ഥാനം
1546789
Wednesday, April 30, 2025 6:03 AM IST
തൊടുപുഴ: ഹരിതകേരളം മിഷൻ ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ അട്ടപ്പളം സെന്റ് തോമസ് സ്കൂളിലെ ജി. മഹാലഷ്മി ഒന്നാം സ്ഥാനം നേടി.
ശാന്തിഗ്രാം ഗാന്ധിജി ഗവ. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ഹൃദ്യ ബിനോ, സന ഫാത്തിമ, ആർ. ആദ്യലഷ്മി എന്നിവർ രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങൾ നേടി. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ മത്സരം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എഎസ്പി ഗിരീഷ് പി. സാരഥി നിർവഹിച്ചു.