കോമാളിക്കുടിക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം
1546790
Wednesday, April 30, 2025 6:03 AM IST
അടിമാലി: ബൈസണ്‍വാലി കോമാളിക്കുടിക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. ഇന്നലെ ഉച്ചയോടെ ഖജനാപ്പാറ-ബൈസണ്‍വാലി റൂട്ടില്‍ കോമാളിക്കുടിക്കു സമീപം കര്‍ണാടക കോളാറില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന വാഹനം പാതയോരത്തെ താഴ്ചയിലേക്കു മറിയുകയായിരുന്നു. വളവു തിരിയുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സമീപവാസികള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനത്തില്‍ മുപ്പതോളം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഹനം മണ്ണില്‍ പൂണ്ടുനിന്നതിനാല് കൂടുതല്‍ താഴ്ചയിലേക്കു പതിക്കുന്നത് ഒഴിവായി.അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു.