അനുശ്രീ സത്യന് ജന്മനാട്ടിൽ സ്വികരണം നല്കി
1547064
Thursday, May 1, 2025 12:15 AM IST
അടിമാലി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 603-ാം റാങ്ക് നേടിയ അനുശ്രീ സത്യന് ജന്മനാടായ മുക്കുടത്ത് സ്വികരണം നല്കി. എസ്എന്‍ഡിപി ശാഖയുടെയും വ്യാപാരി വൃവാസായി ഏകോപന സമിതിയുടെയും വിവിധ സംഘടനകളുടെയും രാഷ്ട്രിയപാര്‍ട്ടികളുടെയും ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്.
മുക്കുടത്ത് നടന്ന സ്വീകരണത്തിനു ശേഷം വാഹനങ്ങളുടെ അകമ്പടികളോടെ അനുശ്രീയെ ചരുതക്കള്ളിപ്പാറയിലെ വീട്ടിലേക്കാനയിച്ചു. തുടര്‍ന്ന് വീട്ടില്‍ അനുമോദന സമ്മേളനം നടന്നു. പഞ്ചായത്തംഗം ടി.പി. മല്‍ക്ക അധ്യക്ഷത വഹിച്ചു. അടിമാലി എസ്എൻഡിപി യൂണിയന് കണ്‍വീനര്‍ സജി പറമ്പത്ത്, കെ.എസ്. ലതിഷ് കുമാര്‍, പഞ്ചായത്തംഗം പി. കെ. ഉണ്ണികൃഷ്ണന് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ അനുശ്രീക്ക് ഉപഹാരങ്ങളും നൽകി.