നെടുങ്കണ്ടം വികസന സമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്കി
1546804
Wednesday, April 30, 2025 6:04 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നെടുങ്കണ്ടം വികസന സമിതി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. ജില്ലാ ആശുപത്രിയുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുക, സിവില്‍, മുന്‍സിഫ് കോടതികള്‍ പ്രവര്‍ത്തനം ആരംഭിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
ജില്ലയിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നും, താലൂക്ക് ആസ്ഥാനവുമാണ് നെടുങ്കണ്ടം. അതിന് അനുസൃതമായ വികസന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ജില്ലാ ആശുപത്രിയുടെ നിര്‍മാണം നിലച്ച അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് അനുവദിച്ച സിവില്‍, മുന്‍സിഫ് കോടതികള്‍ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പച്ചടിയില്‍ ആരംഭിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തോട് അനുബന്ധിച്ച് നീന്തല്‍കുളം അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.