കട്ടപ്പന ലയൺസ് റീജിയണൽ കൺവെൻഷൻ ഇന്ന്
1546788
Wednesday, April 30, 2025 6:03 AM IST
കട്ടപ്പന: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സിയുടെ ഭാഗമായി ഹൈറേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്ന 16 ലയൺസ് ക്ലബുകൾ ഉൾപ്പെടുന്ന റീജിയൻ മൂന്നിന്റെ വാർഷിക കൺവൻഷൻ ഇന്ന് വൈകുന്നേരം 5.30 മുതൽ കട്ടപ്പന വള്ളക്കടവ് സിബീസ് ഗാർഡനിൽ നടത്തും. 2024-25 ലയണിസ്റ്റിക് വർഷത്തിൽ റീജിയന്റെ നേതൃത്വത്തിൽ സാമൂഹ്യ, സാംസ്കാരിക, സേവന രംഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ കൺവൻഷനിൽ വിലയിരുത്തും.
ഈ വർഷം ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്നു ലയൺസ് ക്ലബ് റീജിയൻ മൂന്ന് ഹൈറേഞ്ച് മേഖലയിൽ 27 വീടുകളാണ് നിർമിച്ചു നൽകിയത്. ഈ വീടുകളുടെ താക്കോൽദാനം മുഖ്യാതിഥി ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നമ്പൂതിരി നിർവഹിക്കും . റീജിയൻ ചെയർമാൻ രാജീവ് ജോർജ് അധ്യക്ഷത വഹിക്കും .