ടാക്സ് പ്രാക്ടീഷണേഴ്സസ് അസോ. ജില്ലാ സമ്മേളനം നടത്തി
1546799
Wednesday, April 30, 2025 6:04 AM IST
തൊടുപുഴ: കേരള ടാക്സ് പ്രാക്ടീഷണേഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം അടിമാലിയിൽ നടന്നു. സംസ്ഥാന സെക്രട്ടറി എൻ.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ജോസഫ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി കെ.പി. ഹരീഷ്, ജില്ലാ സെക്രട്ടറി സുനീർ ഇബ്രാഹിം, വി.കെ. യുനുസ്, എ.എസ്. അഭിലാഷ്, ടി.ജെ. തോമസ്, മുഹമ്മദ് റാഫി തുടങ്ങിയവർ പ്രസംഗിച്ചു. ടാക്സ് പ്രാക്ടീഷണർമാരായി 25 വർഷം പൂർത്തിയാക്കിയവരെ സമ്മേളനത്തിൽ ആദരിച്ചു. ഭാരവാഹികളായി ടി.ജെ. തോമസ്-പ്രസിഡന്റ്, മുഹമ്മദ് റാഫി-സെക്രട്ടറി, കെ.എം. ശിവകുമാർ-വൈസ് പ്രസിഡന്റ്, വി.കെ. യൂനസ്-ജോയിന്റ് സെക്രട്ടറി, ജോളി ജോണ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.