ക്രിസ്തീയ ജീവിതമാർഗവും ശൈലിയും വിശ്വാസത്തിന്റെ മുഖമുദ്ര: മാർ ബെന്നി ഇടത്തട്ടേൽ
1547063
Thursday, May 1, 2025 12:15 AM IST
ചെറുതോണി: കത്തോലിക്ക മിഷൻപ്രദേശങ്ങളിൽ ക്രൈസ്തവ വിശ്വാസം വളർന്നതിനു പിന്നിൽ മിഷനറിമാർ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഇറ്റാനഗർ ബിഷപ് മാർ ബെന്നി ഇടത്തട്ടേൽ. മുളകുവള്ളി സെന്റ് ജോസഫ് പള്ളി രജത ജൂബിലി ദിനത്തിൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ ബെന്നി ഇടത്തട്ടേൽ.
ഈ കാലഘട്ടത്തിൽ യേശുവിനെ പകർന്നുകൊടുക്കാനും പറഞ്ഞുകൊടുക്കാനും ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു. വ്യക്തികളിൽ ആരംഭിച്ച് ഇന്ന് ആയിരക്കണക്കിന് വിശ്വാസികളുടെ സമൂഹമായി ക്രൈസ്തവർ മാറിയതിനു കാരണം ക്രിസ്തീയ ജീവിതശൈലിയും ജീവിതമാർഗവും കലർപ്പുകൂടാതെ പകർന്നുനൽകിയതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.