ബൈസൺവാലി പള്ളിയിൽ തിരുനാൾ
1547061
Thursday, May 1, 2025 12:15 AM IST
ബൈസൺവാലി: സെന്റ് ആന്റണീസ് ടൗൺ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യക മറിയത്തിന്റെയും സംയുക്ത തിരുനാൾ നാളെ തുടങ്ങുമെന്ന് വികാരി ഫാ. ജെറിൻ കുഴിയാംപ്ലാവിൽ അറിയിച്ചു. വൈകുന്നേരം നാലിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോസഫ് തൊട്ടിയിൽ, സെമിത്തേരി സന്ദർശനം, വീട്ടമ്പ് എഴുന്നള്ളിക്കൽ. മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് അമ്പു പ്രദക്ഷിണം, 4.15ന് നോവേന, ലദീഞ്ഞ്, 4.45ന് ആഘോഷമായ തിരുനാൾ കുർബാന-ഫാ. പ്രിൻസ് പരത്തനാൽ സിഎംഐ, ടൗൺ ചുറ്റി തിരിപ്രദക്ഷിണം. നാലിന് രാവില 9.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ റാസ കുർബാന, സന്ദേശം - ഫാ. പോളി മണിയാട്ട്, തുടർന്ന് സമാപന ആശീർവാദം, സ്നേഹവിരുന്ന്.
തള്ളക്കാനം കപ്പേളയിൽ തിരുനാൾ
കഞ്ഞിക്കുഴി: സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ തള്ളക്കാനം കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ നാളെ ആഘോഷിക്കുമെന്ന് വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, സഹവികാരി ഫാ. നിർമൽ കളത്തിക്കാട്ടിൽ എന്നിവർ അറിയിച്ചു. രാവിലെ 10.30ന് വിശുദ്ധ കുർബാന -ഫാ. വിനീത് മേക്കൽ. പാച്ചോർ നേർച്ച.