ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി
1547053
Thursday, May 1, 2025 12:15 AM IST
തൊടുപുഴ: മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ ആക്രമണത്തിൽ വെടിയേറ്റ് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ മെഴുകുതിരി തെളിച്ചാണ് കൊല്ലപ്പെട്ടവർക്ക് ആദരം അർപ്പിച്ചത്. ജനറൽ സെക്രട്ടറി സി.കെ.നവാസ്, ട്രഷറർ അനിൽകുമാർ, നാസർ സൈര, ആർ. രമേശ് , എം.എൻ ബാബു, ജോസ് കളരിക്കൽ, ഷെരീഫ് സർഗം, കെ.പി.ശിവദാസ്, എം.എച്ച്. ഷിയാസ്, ലിജോണ്സ് സെബാസ്റ്റ്യൻ, പ്രശാന്ത് കുട്ടപ്പാസ്, ലാലി വിൽസണ് എന്നിവർ പ്രസംഗിച്ചു.