കുരിശ് നശിപ്പിച്ച സംഭവം: യുഡിഎഫ് സമരം നാളെ
1546802
Wednesday, April 30, 2025 6:04 AM IST
വണ്ണപ്പുറം: നാരങ്ങാനത്തെ കുരിശു തകർത്തതിനും കർഷകരുടെ കൈവശ ഭൂമി റിസർവ് വനമാക്കാനുള്ള വനം, റവന്യു വകുപ്പുകളുടെ ഗൂഢ നീക്കത്തിനുമെതിരേ യുഡിഎഫ് മുണ്ടൻ മുടി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം നാലിന് അച്ചൻകവലയിൽ പ്രതിഷേധം സംഘടിപ്പിക്കും. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് മെംബർ ആൽബർട്ട് ജോസ് അധ്യക്ഷത വഹിക്കും. യുഡിഎഫ് നേതാക്കളായ പ്രഫ. എം.ജെ. ജേക്കബ്, നിസാർ മൗലവി, ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, പി.എം. ഇല്യാസ്, ബേബി വട്ടക്കുന്നേൽ, സണ്ണി കളപ്പുര എന്നിവർ പ്രസംഗിക്കും.