വെള്ളത്തൂവൽ പള്ളിയിൽ ആദ്യ വെള്ളിയാഴ്ച കണ്വൻഷൻ
1546786
Wednesday, April 30, 2025 6:03 AM IST
വെള്ളത്തൂവൽ: വെള്ളത്തൂവൽ സെന്റ് ജോർജ് പള്ളിയിൽ ആദ്യ വെള്ളിയാഴ്ച കണ്‍വൻഷനും സൗഖ്യ ശുശ്രൂഷയും മേയ് രണ്ടിനു നടക്കും.
രാവിലെ ഒൻപതിന് ജപമാല, 9.30ന് സ്തുതി ആരാധന, 10ന് ദൈവവചന പ്രഘോഷണം, 11ന് കുന്പസാരം, 11.30ന് ദിവ്യകാരുണ്യ ആരാധന, സൗഖ്യ പ്രാർത്ഥന, നിയോഗ സമർപ്പണം, 12.30ന് വിശുദ്ധ ഗീവർഗീസിന്റെ നൊവേന, ഒന്നിന് ആഘോഷമായ വിശുദ്ധ കുർബാന, രണ്ടിന് നേർച്ചക്കഞ്ഞിവിതരണം.
വിവിധ ശുശ്രൂഷകൾക്ക് വിജു കൊച്ചുപുരക്കൽ ചെമ്മണ്ണാർ നേതൃത്വം നൽകുമെന്ന് വികാരി ഫാ. സാൻജോ കൊച്ചുപറന്പിൽ, ബിജു വർഗീസ് പെരുന്പനാനിക്കൽ എന്നിവർ അറിയിച്ചു.