ടീച്ചേഴ്സ് സൊസൈറ്റി ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
1546798
Wednesday, April 30, 2025 6:04 AM IST
രാജാക്കാട്: എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മൂന്നാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം രാജാക്കാട്ട് എം.എം. മണി എംഎൽഎ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എം.വി. ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കി സഹകരണ സംഘം അസി. രജിസ്ട്രാർ ജനറൽ സി.ആർ. വിൽസണ് പ്രഥമ നിക്ഷേപ വിതരണവും സൊസൈറ്റി മുൻ പ്രസിഡന്റ് വി.ഡി. ഏബ്രഹാം വായ്പാ വിതരണോദ്ഘാനവും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ, പഞ്ചായത്തംഗം കെ.പി. സുബീഷ്, മുരളീധരൻനായർ, സൊസൈറ്റി വൈസ് പ്രസിഡന്റ് ഷേർളി കെ. പോൾ, സെക്രട്ടറി ഏബ്രഹാം ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു.