ഒ​ല്ലൂ​ർ: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ "ഒ​രു തൈ ​ന​ടാം' ജ​ന​കീ​യ വൃ​ക്ഷ​വ​ത്ക​ര​ണ കാന്പയി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും റ​വ​ന്യൂ മ​ന്ത്രി അ​ഡ്വ. കെ. രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. 365 ദി​വ​സ​വും പ​രി​സ്ഥി​തി​യു​ടെ സം​ര​ക്ഷ​ക​രാ​കേ​ണ്ട ചു​മ​ത​ല​യാ​ണ് ന​മ്മ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ തൈ ​ന​ട​ൽ കേ​വ​ലം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ ചി​ത്രം പ​ങ്കു​വ​യ്ക്ക​ലി​ൽ ഒ​തു​ങ്ങ​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. 15 ല​ക്ഷം വൃ​ക്ഷ​ങ്ങ​ളാ​ണ് കാന്പയി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലാ​കെ ന​ടാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ള​ത്തി​ൽ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ​ങ്ക്, മാ​ലി​ന്യ നി​ർ​മാ​ർ​ജന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്കു വ​ഹി​ക്കാ​വു​ന്ന പ​ങ്ക്, വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചും മ​ന്ത്രി സം​സാ​രി​ച്ചു.

വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​ൻ സ്മാ​ര​ക ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.എ​സ്. പ്രി​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​കേ​ര​ളം ക​ർ​മപ​ദ്ധ​തി 2 ജി​ല്ലാ കോ​-ഒാർ​ഡി​നേ​റ്റ​ർ സി. ​ദി​ദി​ക കാ​മ്പ​യി​ൻ അ​വ​ത​ര​ണം ന​ട​ത്തി. വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​രമേ​നോ​ൻ സ്മാ​ര​ക ജിവി എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥിനി ശ്രീ​ന​ന്ദ​ന പ​രി​സ്ഥി​തിദി​ന പ്ര​തി​ജ്ഞചൊ​ല്ലിക്കൊ​ടു​ത്തു.

ഒ​ല്ലൂ​ർ ഗ​വ. ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്രഫ. ജോ​ൺ, വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​രമേ​നോ ൻ സ്മാ​ര​ക ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​ വി. വി​ജ​ന, പ്രധാനാ​ധ്യാപിക ഗീ​ത​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്രസം​ഗിച്ചു.