പേരാമ്പ്ര പള്ളിയിൽ ഊട്ടുതിരുനാളിനു കൊടിയേറി
1565419
Saturday, June 7, 2025 1:00 AM IST
കൊടകര: പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളാഘോഷങ്ങള്ക്കു കൊടിയേറി. വികാരി ഫാ. ഷാജു കാച്ചപ്പിള്ളി കൊടികയറ്റം നിര്‍വഹിച്ചു. 15നാണ് ഊട്ടുതിരുനാള്.
പതിനൊന്നായിരംപേര്ക്കാണ് ഈ വര്‍ഷം ഊട്ടുതിരുനാളിന് നേര്‍ച്ചഭക്ഷണം ഒരുക്കുന്നത്. 14 വരെ നവനാള്തിരുക്കര്മങ്ങള് നടക്കും. 14നു വൈകീട്ട് ഫാ. ജോസഫ് മാളിയേക്കലിന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം പുറത്തേക്ക് എഴുന്നള്ളിക്കും. അന്തോണിനാമധാരികളുടെ സംഗമവും ഉണ്ടാകും. തിരുനാള്‍ദിനമായ 15ന് രാവിലെ ഫാ. ജോബി കുര്യന് വട്ടക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന, ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ്, 10.30ന് ഫാ. അമല്‍ മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍കുര്‍ബാന, ലദീഞ്ഞ്, നൊവേന, ഫാ. ജിജി കുന്നേലിന്റെ സന്ദേശം. തുടര്‍ന്ന് പ്രദക്ഷിണം, തിരുസ്വരൂപം അള്‍ത്താരയില്‍ തിരികെ പ്രതിഷ്ഠിക്കല്‍, നേര്‍ച്ചസദ്യ എന്നിവ നടക്കും.
പത്രസമ്മേളനത്തില്‍ വികാരി ഫാ. ഷാജു കാച്ചപ്പിള്ളി, കൈക്കാരന് ബാബു ഐസക്, ജനറല്‍ കണ്‍വീനര്‍ പോള്സന് ആലപ്പാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ വര്‍ഗീസ് പന്തല്ലൂക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.