വ​ല​പ്പാ​ട്: ക​ഴി​മ്പ്രം ത​വ​ള​ക്കു​ളം സ്വ​ദേ​ശി​യു​ടെ വീ​ടി​ന് സ​മീ​പം ക​ഴി​ഞ്ഞദി​വ​സം രാ​ത്രി മ​ദ്യ​പി​ച്ച് വീ​ട്ടു​ട​മ​യെയും ഭാ​ര്യ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മൂന്നുപേ​ർ അ​റ​സ്റ്റി​ൽ. വ​ല​പ്പാ​ട് ക​ഴി​മ്പ്രം സ്വ​ദേ​ശി​ക​ളാ​യ കോ​ലാ​ട്ടുപു​ര​യ്ക്ക​ൽ വി​ട്ടി​ൽ അ​ന​ന്തു (24), ച​ളി​ങ്കാ​ട്ടി​ൽ വീ​ട്ടി​ൽ ശൈ​ഷ്ണ​വ് (25), വെ​ള്ളാ​നി വീ​ട്ടി​ൽ ശ്രീ​രാം (20) എ​ന്നി​വ​രെ​യാ​ണ് വ​ല​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.

വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ.​ ര​മേ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ബി​ൻ, സിപിഒമാ​രാ​യ സു​നീ​ഷ്, ജെ​സ്‌ലി​ൻ തോ​മ​സ്, ശ്രാ​വ​ൺ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.