മേജർ രാഹുലിനു കോൺഗ്രസിന്റെ ആദരം
1564680
Wednesday, June 4, 2025 1:27 AM IST
പുത്തൂർ: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത പുത്തൂർ പോലുവളപ്പിൽ രവീന്ദ്രനാഥൻ - ഷീജ ദമ്പതികളുടെ മകൻ മേജർ രാഹുൽ രവീന്ദ്രനെ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് വീട്ടിലെത്തി ആദരിച്ചു.
എട്ടുവർഷമായി ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കുന്നു. ജമ്മുവിലെ ആർട്ടിലെറി റെജിമെന്റിലാണ് സേവനം ചെയ്യുന്നത്. യുദ്ധമുഖത്തെ അനുഭവങ്ങൾ രാഹുൽ പങ്കുവച്ചു. ഇനി ലേ ലാഡാക്കിലാണ് നിയമനം. ഭാര്യ മേജർ പല്ലവി ഡോക്ടറാണ്. മാതാപിതാക്കളെ അറിയിക്കാതെയാണ് കഴിഞ്ഞദിവസം രാഹുൽ എത്തിയത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണി ചിറയത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിനോയ് സുബ്രഹ്മണ്യൻ, വാർഡ് മെമ്പർ ബിന്ദു സേതുമാധവൻ, ചന്ദ്രാനന്ദൻ, മുൻ മെമ്പർ ചന്ദ്രൻ തെങ്ങുംപിള്ളി, രാംദാസ് കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.