പു​ന്നം​പ​റ​മ്പ്: ക​ര​ൾ​രോ​ഗ​ത്തെ​തു​ട​ർ​ന്നു ക​ര​ൾ​മാ​റ്റ​ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ ആ​റു​മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. തെ​ക്കും​ക​ര പു​ന്നം​പ​റ​മ്പ് ഉ​ന്ന​തി​യി​ൽ വ​യ​ലാ​ലെ വീ​ട്ടി​ൽ ഗോ​പി - പ്ര​വീ​ണ ദ​മ്പ​തി​ക​ളു​ടെ‌ ഏ​ക​മ​ക​ൾ ദൈ​വി​ക് ആ​ണ് മ​രി​ച്ച​ത്.

ക​ര​ൾ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചി​കി​ത്സാ​ച്ചെ​ല​വി​നാ​യി പ​ണം ക​ണ്ടെ​ത്തു​ക​യും മൂ​ന്നു​ദി​വ​സം​മു​ന്പ് പി​താ​വ് ഗോ​പി​യു​ടെ ക​ര​ൾ മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ദൈ​വി​ക് മ​രി​ച്ച​ത്. കു​ഞ്ഞി​ന്‍റെ മ​ര​ണം ഗോ​പി​യെ അ​റി​യി​ച്ചി​ട്ടി​ല്ല. സം​സ്കാ​രം പി​ന്നീ​ട്.