പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു
1564874
Wednesday, June 4, 2025 11:15 PM IST
പെരുന്പടപ്പ്: കൂട്ടുകാരുമൊത്ത് കുളിക്കാൻ കായലിൽ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. അയിലക്കാട് കള്ളിതുടി യിൽ സൈനുദീന്റെ മകൻ മുഹമ്മദ് സിയാൻ(17) ആണ് മരിച്ചത്.
വെള്ളത്തിൽ മുങ്ങിയ മുഹമ്മദ് സിയാനെ കൂട്ടുകാരും നാട്ടുകാരും കൂടി എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾക്കു ശേഷം കബറടക്കം നടത്തി. പൂക്കരത്തറ സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്നു.