അ​രി​മ്പൂ​ർ: ഓ​ടിക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ന്നുവീ​ണ് ഒ​രു കു​ട്ടി​യ​ട​ക്കം അഞ്ചുപേ​ർ​ക്കു പ​രി​ക്കേ​റ്റു. മൂന്നു സ്ത്രീ​ക​ൾ, ഒ​രു കു​ട്ടി, ബ​സ് ഡ്രൈ​വ​ർ വാ​ടാ​ന​പ്പിള്ളി സ്വ​ദേ​ശി ആ​ല​പ്പി വീ​ട്ടി​ൽ അ​ബി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ഒ​ള​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടേമു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​രി​ൽനി​ന്ന് തൃ​പ്ര​യാ​റി​ലേ​ക്കു യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ശ്രീ​റാം എ​ന്ന ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലാ​ണ് അ​രി​മ്പൂ​ർ അ​ഗ്രോ കോ​ർ​പ​റേ​ഷ​നുസ​മീ​പം തകർന്നുവീ​ണ​ത്. റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ​പ്പോ​ഴാ​ണ് ചി​ല്ല് പൊ​ട്ടിവീ​ണ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

അ​പ​ക​ട​ത്തെതു​ട​ർ​ന്ന് ഡ്രൈ​വ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​യെ​ങ്കി​ലും ബ്രേ​ക്ക് ച​വി​ട്ടി ബ​സ് ഒ​തു​ക്കിനി​ർ​ത്തി. ഇ​തി​നി​ട​യി​ലാ​ണ് ബ​സി​നു​ള്ളി​ൽ ചി​ത​റിവീ​ണ ചി​ല്ലി​ൽ ച​വി​ട്ടി ഡ്രൈ​വ​റു​ടെ കാ​ലി​ൽ ചി​ല്ലു​ക​ൾ ക​യ​റി പ​രി​ക്കു​പ​റ്റി​യ​ത്. ഉ​ട​ൻത​ന്നെ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എത്തിച്ചു. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.