വെ​ള്ളാ​ങ്ക​ല്ലൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് ല​ഭി​ച്ച എ​ൻ​എ​ബി​എ​ച്ച് എ​ൻ​ട്രി ലെ​വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് തി​രു​വ​ന​ന്ത​പു​രം ടാ​ഗോ​ർ തി​യ​റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​ൽ​നി​ന്നു വെ​ള്ളാ​ങ്ക​ല്ലൂർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് നി​ഷ ഷാ​ജി, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷീ​ല സ​ജീ​വ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. മു​കേ​ഷ്, ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​ കെ.​വി. ശ്രീ​ജ, മു​ൻ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​മു​ഹ​സ്. കെ. ​ക​രീം എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

യോ​ഗ ഹാ​ൾ നി​ർ​മി​ച്ച് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ൽ, ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് കേ​ര​ള സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഇ​മേ​ജു​മാ​യി ക​രാ​റി​ലേ​ർ​പ്പ​ട​ൽ എ​ന്നി​ങ്ങ​നെ നി​ര​വ​ധി നാ​ഴി​ക​ക്ക​ല്ലു​ക​ൾ പി​ന്നി​ടു​വാ​ൻ ഈ ​സ്ഥാ​പ​ന​ത്തി​നു ക​ഴി​ഞ്ഞു.

കേ​ര​ള സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ വ​കു​പ്പി​ന്‍റെ​യും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജീ​വ​ന​ക്കാ​രും ആ​ശാ​പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ഈ ​നേ​ട്ട​ങ്ങ​ളെ​ല്ലാം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​ത്.