തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ശ​ല്യ​മാ​യി തോ​ന്നു​ന്ന​തു ഫാ​സി​സ്റ്റ് പ്ര​വ​ണ​ത​യു​ടെ പ്ര​ത്യ​ക്ഷ​ല​ക്ഷ​ണ​മാ​ണെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജ​ൻ. എ​ൻ​സി​പി -എ​സ് തൃ​ശൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ഫ. കെ.​ബി. ഉ​ണ്ണി​ത്താ​ൻ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​താ​ര്യ​വും നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​സം​വി​ധാ​ന​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് എടക്കാട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ബി. ഉ​ണ്ണി​ത്താ​ൻ വി​ദ്യാ​ഭ്യാ​സ​പു​ര​സ്കാ​രം പ്ര​ഫ. ജ​യ​ല​ക്ഷ്മി ഉ​ണ്ണി​ത്താ​ൻ പ്ല​സ് ടു​വി​ന് ഉ​ന്ന​ത​വി​ജ​യം നേ​ടി​യ പൂ​ങ്കു​ന്നം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ടി.​പി അ​ല​നു ന​ൽ​കി.

സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. ര​ഘു കെ. ​മാ​രാ​ത്ത്, വേ​ണു വെ​ണ്ണ​റ, സി.​എ​ൽ. ജോ​യ്, സി.​ആ​ർ. സ​ജി​ത്ത്, വി​ജി​ത വി​നു​കു​മാ​ർ, ഇ.​എ. ദി​ന​മ​ണി, ടി.​ജി. സു​ന്ദ​ർ​ലാ​ൽ, ഉ​ല്ലാ​സ് കൃ​ഷ്ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​ല​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.